റോം:സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്ന സഭാ പ്രതിനിധികളും സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.
സഭയുടെ പാരന്പര്യത്തെയും ആരാധനക്രമ സന്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് മാര്‍പാപ്പ സന്ദേശം പങ്കുവച്ചു.ഇന്നലെ 67~ാം പിറന്നാള്‍ ആഘോഷിച്ച കര്‍ദിനാളിനു മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ഒപ്പം മെത്രാഭിഷേകത്തിന്‍റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ആശംസകളും നേര്‍ന്നു.
യൂറോപ്പില്‍ താമസിക്കുന്ന സീറോ മലങ്കര വിശ്വാസികളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റര്‍ കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസിനും മാര്‍പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്~യുകെ സമ്മേളനത്തിന് വത്തിക്കാനില്‍ പ്രൗഢോജ്ജ്വല സമാപനം; പരിശുദ്ധ ലെഓ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി പ്രതിനിധികള്‍!
പ്രവാസ ലോകത്തെ മലങ്കര ൈ്രകസ്തവ വിശ്വാസികള്‍ക്ക് ആത്മീയാവേശം പകര്‍ന്ന് വത്തിക്കാനില്‍ മൂന്നുദിവസമായി നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ്~യുകെ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. സമ്മേളനത്തിന്റെ ഏറ്റവും സവിശേഷമായ അവസാന ദിനത്തില്‍, സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് ക്ളീമിസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും മറ്റ് ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ പ്രതിനിധി സംഘം വത്തിക്കാനില്‍ വെച്ച് പരിശുദ്ധ ലെഓ പതിനാലാമന്‍ പാപ്പായുമായി (ജീുല ഘലീ തകഢ) പ്രത്യേക കൂടിക്കാഴ്ച നടത്തി.
യൂറോപ്പിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവരടങ്ങുന്ന മുന്നൂറോളം (300) പ്രതിനിധികളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി വത്തിക്കാനില്‍ ഒത്തുചേര്‍ന്നത്.
ആത്മീയ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി പാപ്പായുമായുള്ള കൂടിക്കാഴ്ച:
വത്തിക്കാനിലെ പ്രത്യേക ഓഡിയന്‍സ് ഹാളില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ പരിശുദ്ധ പാപ്പാ മലങ്കര സഭയുടെ പ്രതിനിധികളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു.
സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് ബാവ, യൂറോപ്പിലെ സഭയുടെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന്റെ ആത്മീയ മുന്നേറ്റങ്ങളും പരിശുദ്ധ പാപ്പായെ ധരിപ്പിച്ചു.
മാതൃരാജ്യത്ത് നിന്നും അകലെയാണെങ്കിലും തങ്ങളുടെ പൗരാണികമായ വിശ്വാസ പാരമ്പര്യവും സംസ്കാരവും യൂറോപ്യന്‍ മണ്ണിലും മുറുകെപ്പിടിക്കുന്ന പ്രവാസി മലങ്കര സമൂഹത്തെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയും അവര്‍ക്കായി അപ്പസ്തോലിക ആശീര്‍വാദം നല്‍കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത ബിഷപ്പുമാരും പ്രവാസി സമൂഹത്തിലെ പ്രമുഖരും പാപ്പായ്ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
പ്രവാസ മണ്ണിലെ നാഴികക്കല്ല്:
ജൂണ്‍ 13 മുതല്‍ 15 വരെ നീണ്ടുനിന്ന ഈ മൂന്നുദിവസത്തെ സമ്മേളനം യൂറോപ്പിലെ മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചരിത്രപരമായ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്, വിവിധ പഠന സെമിനാറുകള്‍, ആത്മീയ പ്രാര്‍ത്ഥനകള്‍, മലങ്കര മിഷനുകളുടെ വളര്‍ച്ച വ്യക്തമാക്കിയ മള്‍ട്ടിമീഡിയ അവതരണങ്ങള്‍ എന്നിവയാല്‍ സമ്പന്നമായിരുന്നു സമ്മേളനം.
ജര്‍മ്മന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ 'കോറെപ്പിസ്കോപ്പ' പദവിയിലേക്ക് ഉയര്‍ത്തിയ പ്രഖ്യാപനവും ഈ സമ്മേളനത്തെ കൂടുതല്‍ ധന്യമാക്കി. വരും വര്‍ഷങ്ങളില്‍ യൂറോപ്പിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിക്കൊണ്ടുള്ള വന്‍ പ്രഖ്യാപനങ്ങളോടെയും സ്നേഹവിരുന്നോടെയുമാണ് സമ്മേളന ചടങ്ങുകള്‍ അന്തിമമായി സമാപിച്ചത്.

Comments: